ടൊറൊന്റോ സീയോന്‍ ഗോസ്പല്‍ അസംബ്ലി സീനിയര്‍ പാസ്റ്ററായി റവ.ഡോ. ബെഞ്ചി മാത്യു സ്ഥാനമേറ്റു

By: 600002 On: Jul 3, 2026, 11:20 AM


 

പ്രസാദ് തീയാടിക്കല്‍ 

കാനഡ: ടൊറൊന്റോ ഒന്റാറിയോ സീയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററായി റവ.ഡോ. ബെഞ്ചി മാത്യു ജൂണ്‍ ഒന്നിന് സഭയുടെ ചുമതലയേറ്റു.

മുംബൈ ഗോരേഗാവിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ പാസ്റ്ററായും ചര്‍ച്ച് ഓഫ് ഗോഡ് സെന്‍ട്രല്‍ വെസ്റ്റ് റീജിയണില്‍ ഒരു ഓര്‍ഡിനൈഡ് ബിഷപ്പായും സേവനമനുഷ്ഠിച്ച പാസ്റ്റര്‍ ബെഞ്ചി മാത്യു മുംബൈയിലെ മഹനേയിം ബൈബിള്‍ കോളേജിന്റെ കൗണ്‍സില്‍ അംഗവും പ്രിന്‍സിപ്പാളുമാണ്.

ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി (എം.ഡി.വി.), ഡോക്ടര്‍ ഓഫ് മിനിസ്ട്രി (ഡി.മിന്‍.) എന്നിവ നേടിയിട്ടുണ്ട്.

2005 മുതല്‍ സേവനത്തിലും അധ്യാപന ശുശ്രൂഷയിലും വ്യാപൃതനാണ്. പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ പാസ്റ്റര്‍ ബേനിസെന്‍ മത്തായിയുടെ സഹോദരനാണ്

ഭാര്യ: സന്ധ്യ. മക്കള്‍: ജെഫി, ജാനിസ്.