നിലവിലെ OCI കാര്‍ഡ് ഉടമകള്‍ക്ക് ഇനി e-OCI ഡൗണ്‍ലോഡ് ചെയ്യാം ഘട്ടംഘട്ട മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

By: 600002 On: Jul 3, 2026, 10:02 AM



 

പ്രസാദ് തീയാടിക്കല്‍

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്കായി ഇന്ത്യ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ e-OCI (Electronic Overseas Citizen of India) സംവിധാനത്തിന്റെ ഭാഗമായി നിലവിലുള്ള OCI കാര്‍ഡ് ഉടമകള്‍ക്ക് e-OCI കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഔദ്യോഗിക മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. പുതിയ ഡിജിറ്റല്‍ സംവിധാനം വഴി OCI സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

പുതിയ സംവിധാനപ്രകാരം, അര്‍ഹരായ നിലവിലെ OCI കാര്‍ഡ് ഉടമകള്‍ ഔദ്യോഗിക OCI പോര്‍ട്ടലില്‍ പ്രവേശിച്ച് ആവശ്യമായ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം e-OCI ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഡിജിറ്റല്‍ കാര്‍ഡില്‍ QR കോഡ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള ഫിസിക്കല്‍ ഛഇക കാര്‍ഡുകള്‍ ഇപ്പോഴും സാധുവായതിനാല്‍ അവയുടെ ഉപയോഗം തുടര്‍ന്നും അനുവദിക്കും.

അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്, പുതിയ പാസ്പോര്‍ട്ട് ലഭിച്ച OCI കാര്‍ഡ് ഉടമകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പുതിയ പാസ്പോര്‍ട്ട് വിവരങ്ങളും പുതിയ ഫോട്ടോയും ഛഇക പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതിലൂടെ OCI രേഖകള്‍ ഡിജിറ്റല്‍ രീതിയില്‍ പുതുക്കി സൂക്ഷിക്കാന്‍ സാധിക്കും.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ലഛഇക സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ അപേക്ഷാ നടപടികള്‍ ലളിതമാകുകയും രേഖകളുടെ സുരക്ഷ വര്‍ധിക്കുകയും വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.