കേരളത്തിൽ അതിശക്തമായ മഴ. കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏഴ് പേർ മരിച്ചു. ഇടുക്കി ജില്ലയിലെ കൊക്കയാറിലും കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുമുണ്ടായ ഉരുൾപൊട്ടലിൽ ഇരുപത്തഞ്ചോളംപേരെ കാണാതായി.
കൂട്ടിക്കലിൽനിന്ന് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കലിൽ 15 പേരെയും കൊക്കയാറിൽ പത്തുപേരെയുമാണ് കാണാതായത്. മഴക്കെടുതിയെ നേരിടാൻ എല്ലാ മേഖലകളിലും രക്ഷാപ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Content highlight : Kerala heavy rain in kerala