ജീമോന്‍ റാന്നി (പിആര്‍ഓ)
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിച്ച 12 - മത് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫൈനല്‍ മത്സത്തില്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പെയര്‍ലാന്‍ഡ് ജേതാക്കളായി.
ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫൈനലില്‍ സെന്റ് മേരീസ് സിറോ മലബാര്‍ പിയര്‍ലാന്‍ഡ് ടോസ് നേടി സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ടീമിനെ ബാറ്റിംഗിന് അയച്ചു. ഫൈനലിലെ 18 ഓവര്‍ മത്സരത്തില്‍ സെന്റ് മേരീസ് പെയര്‍ ലാന്‍ഡിന്റെ കൃത്യമായ ബൗളിങ്ങിനും ഫീല്‍ഡിങ്ങിനും മുമ്പില്‍ 14.2 ഓവറില്‍ 67 റണ്‍സിന് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ടീം പുറത്തായി.
തുടര്‍ന്ന് ബാറ്റിംഗിന് ഇറങ്ങിയ സെന്റ് മേരീസ് പെയര്‍ലാന്‍ഡ് 9 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു .അങ്ങനെ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്മാരായ സെന്റ് മേരീസ് പിയര്‍ ലാന്‍ഡ് ഈ കൊല്ലവും അവരുടെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു
ജൂണ്‍ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കിലാണ് ഫൈനല്‍ മത്സരം നടന്നത്.
സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ ഏപ്രില്‍ 11 നു തുടക്കം കുറിച്ച് മൂന്നു മാസങ്ങള്‍ നീണ്ടു നിന്ന 14 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ആവേശകരമായ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.
സമ്മാന ദാന ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റന്‍ മനു പൂപ്പാറയില്‍ എന്നിവര്‍ മുഖ്യാതിഥികളായി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കെ. കെ. മാത്യു കുറ്റിയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു.റണ്ണേഴ്‌സ്-അപ്പ് ടീമിന് ബിജു ചാലക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി സമ്മാനിച്ചു. മറ്റുള്ള ട്രോഫികള്‍ മുഴുവന്‍ സ്‌പോണ്‍സര്‍ ചെയ്തത് ജോര്‍ജ് ജോസഫാണ്. (MassMutual Greater Houston)
മാസ്സ് മ്യുച്ചല്‍, അലാമോ ട്രാവല്‍സ്, ആന്‍സ് ഗ്രോസിയേഴ്‌സ് തുടങ്ങിയവര്‍ സ്‌പോന്‌സര്മാരായി ടൂര്‍ണമെന്റിനെ സഹായിച്ചു. മില്‍റ്റ മാത്യു (ആഷാ റേഡിയോ) ടൂര്‍ണമെന്റിന് തത്സമയ മീഡിയ കവറേജ് നല്‍കി.
സെക്രട്ടറി ഷാജന്‍ ജോര്‍ജ് സ്വാഗതമാശംസിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജിനോ ജേക്കബ് നന്ദി അറിയിച്ചു. മുന്‍ വൈസ് പ്രസിഡണ്ട് റവ.ഫാ. രാജേഷ് കെ ജോണ്‍, റവ.ഡീക്കന്‍ ടോബി ജോണ്‍, നൈനാന്‍ വീട്ടിനാല്‍, ജോര്‍ജ് ജോസഫ്, ജോജി ജോസഫ്, എബി മാത്യു, മില്‍റ്റ മാത്യു, ജോണ്‍സന്‍ ഉമ്മന്‍, ജീമോന്‍ റാന്നി, ബിജു ചാലക്കല്‍, അനില്‍ വര്‍ഗീസ് തുടങ്ങിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും മികച്ച രീതിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍മാരായ ബിജു ചാലക്കല്‍, അനില്‍ വര്‍ഗീസ് എന്നിവരെ ഐസിഇസിഎച്ച് കമ്മിറ്റി അഭിനന്ദിച്ചു.
റവ.ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡണ്ട്) റവ.ഫാ ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡണ്ട്), ഷാജന്‍ ജോര്‍ജ് (സെക്രട്ടറി) രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍) തുടങ്ങിയരുടെ നേതൃത്വത്തിലുള്ള ഐസിഇസിഎച്ച് കമ്മിറ്റി എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി വരുന്നു. ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയാണ് ഐസിഇസിഎച്ച്..
ICECH ക്രിക്കറ്റ് ടൂര്‍ണമെന്റ് 2026 വ്യക്തിഗത പുരസ്‌കാര ജേതാക്കള്‍
ടൂര്‍ണമെന്റിലെ മികച്ച താരം (Player of the Tournament)
• ജിതിന്‍ ജേക്കബ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്
മികച്ച ബാറ്റ്‌സ്മാന്‍ (Best Batsman)
• വിനു വര്‍ഗീസ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്
മികച്ച ബൗളര്‍ (Best Bowler)
• ജിതിന്‍ ജേക്കബ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്
മികച്ച വിക്കറ്റ് കീപ്പര്‍ (Best Wicket Keeper)
ഡിനോയ് പൗലോസ് സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ
ടൂര്‍ണമെന്റിലെ മികച്ച ക്യാച്ച് (Catch of the Tournament)
• തോമസ് പൗലോസ് സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
റൈസിംഗ് യങ് പ്ലെയര്‍ (Rising Young Player)
• റയാന്‍ എബ്രഹാം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
നോക്കൗട്ട് ഘട്ടത്തിലെ MVP ജേതാക്കള്‍
ക്വാര്‍ട്ടര്‍ ഫൈനല്‍
ഡിനോയ് പൗലോസ് സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ
വിനു പോള്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്
വിനു വര്‍ഗീസ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്
ഷെറിന്‍ ജോര്‍ജ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്
സെമിഫൈനല്‍
ബ്ലെസണ്‍ വര്‍ഗീസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്
ജിതിന്‍ ജേക്കബ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്
ഫൈനല്‍
ജിതിന്‍ ജേക്കബ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്