പി പി ചെറിയാന്‍
ഓസ്റ്റിന്‍ (ടെക്‌സാസ്): അമേരിക്കയില്‍ ആറ് പതിറ്റാണ്ടിന് ശേഷം 'ന്യൂ വേള്‍ഡ് സ്‌ക്രൂവേം' എന്ന മാരക പരാദബാധ തിരിച്ചെത്തി. കേവലം ഒരു മാസത്തിനുള്ളില്‍ രാജ്യത്താകെ 29 കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 28 എണ്ണവും ടെക്‌സാസിലാണ്.
ഒരു വളര്‍ത്തുനായ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. വ്യാപനം തടയാന്‍ 21 കൗണ്ടികളില്‍ ഭാഗിക ക്വാറന്റൈന്‍ പ്രഖ്യാപിച്ചു.എന്താണ് സ്‌ക്രൂവേം? ചൂടുരക്തമുള്ള മൃഗങ്ങളുടെ മുറിവുകളില്‍ ഈച്ചകള്‍ മുട്ടയിട്ട്, അതില്‍ നിന്നുണ്ടാകുന്ന പുഴുക്കള്‍ ജീവനുള്ള കോശങ്ങള്‍ കാര്‍ന്നുതിന്നുന്ന അവസ്ഥയാണിത്.ലക്ഷണം: മൃഗങ്ങളുടെ ശരീരത്തിലെ വലിയ മുറിവുകളും അതില്‍ ജീവനോടെ കാണപ്പെടുന്ന പുഴുക്കളും. അപൂര്‍വ്വമായി മനുഷ്യരെയും ബാധിക്കാം.രോഗം പടരാതിരിക്കാന്‍ യു.എസ് കൃഷിവകുപ്പ് (USDA) പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.