അറേബ്യന്‍ കടലില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ഒരു സൈനികനെ കാണാതായി

By: 600002 On: Jul 2, 2026, 11:04 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അറേബ്യന്‍ കടലില്‍ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി കടലിലിറക്കുന്നതിനിടെ തകര്‍ന്നു വീണു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും കാണാതായ നാലാമത്തെ സൈനികനായി തിരച്ചില്‍ തുടരുകയാണെന്നും യു.എസ്. നേവല്‍ ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

യു.എസ്.എസ്. ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷ്  എന്ന യുദ്ധക്കപ്പലിലെ MH-60S സീ ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെടുത്തിയ മൂന്ന് സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഹെലികോപ്റ്റര്‍ ശത്രുക്കളുടെ ആക്രമണത്തില്‍ തകര്‍ന്നതാണെന്നതിന് യാതൊരു സൂചനയുമില്ലെന്ന് സൈന്യം വ്യക്തമാക്കി.