പ്രസാദ് തീയാടിക്കല്‍
അലന്‍, ടെക്‌സസ്: ഫെയ്ത്ത് ടാബര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡ് (Faith Tabernacle Church of God), അലനില്‍ ജൂലൈ 3 മുതല്‍ 5 വരെ മൂന്നു ദിവസത്തെ ''അപ്പോളജറ്റിക്‌സ് സെമിനാര്‍'' സംഘടിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍, ബൈബിള്‍ സത്യങ്ങള്‍, സമകാലിക വെല്ലുവിളികള്‍ക്ക് വചനാടിസ്ഥാനത്തിലുള്ള മറുപടി എന്നിവ വിഷയമാക്കി നടക്കുന്ന സെമിനാറില്‍ പ്രശസ്ത ബൈബിള്‍ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം മുഖ്യപ്രഭാഷകനായിരിക്കും.
സെമിനാര്‍ ജൂലൈ 3 (വെള്ളി) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ജൂലൈ 4 (ശനി) രാവിലെ 10 മണിക്കും വൈകിട്ട് 6:30-നും പ്രത്യേക ക്ലാസുകളും സന്ദേശങ്ങളും നടക്കും. ജൂലൈ 5 (ഞായര്‍) രാവിലെ 9:30-ന് ബൈബിള്‍ പഠനവും ആരാധനാ ശുശ്രൂഷയും ഉണ്ടായിരിക്കും.
വിശ്വാസത്തെ ആഴത്തില്‍ മനസ്സിലാക്കുവാനും ബൈബിള്‍ സത്യങ്ങളെ യുക്തിപൂര്‍വം അവതരിപ്പിക്കുവാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ സെമിനാര്‍ പ്രയോജനകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ടെക്‌സസിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെയും യുവജനങ്ങളെയും കുടുംബങ്ങളെയും സെമിനാറില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഫിന്നി വര്‍ഗീസ് (469) 6401020
Faith Tabernacle Church of God
200 W. Boyd Drive, Allen, Texas 75013