കുട്ടികള്‍ക്കായി 'സോക്കര്‍ പാര്‍ട്ടി ക്ലബ്' സംഘടിപ്പിച്ച് മൗണ്ട് സിനായ് ചര്‍ച്ച് ഓഫ് ഗോഡ്

By: 600002 On: Jul 2, 2026, 9:11 AM


 

പ്രസാദ് തീയാടിക്കല്‍

 

ഗാര്‍ലന്‍ഡ്: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി കായികവും ആത്മീയവുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന 'സോക്കര്‍ പാര്‍ട്ടി ക്ലബ്' ജൂലൈ 18 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ഗാര്‍ലന്‍ഡിലെ മൗണ്ട് സിനായ് ചര്‍ച് ഓഫ് ഗോഡ്  ന്റെ ആഭിമുഖ്യത്തില്‍, ചൈല്‍ഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് (CEF)ന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

രാവിലെ 9.00 മുതല്‍ 11.30 വരെ നടക്കുന്ന പരിപാടിയില്‍ 5 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും പങ്കെടുക്കാം.

സോക്കര്‍ കളിക്കൊപ്പം സൗഹൃദം വളര്‍ത്താനും വിശ്വാസജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഓരോരുത്തര്‍ക്കും ആ ദൗത്യത്തിന്റെ ഭാഗമാകാനാകുന്ന വഴികളെക്കുറിച്ചും ഉള്‍ക്കൊള്ളുന്ന പ്രത്യേക മിഷനറി ക്ലാസും നടക്കും.

പരിപാടി Mount Sinai Church of God, 5313 Robin Road, Garland-ലാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് Sudha Wilfreed-നെ 972-834-4646 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

''കളിക്കാം... സന്തോഷിക്കാം... സുവിശേഷം കേള്‍ക്കാം...' എന്ന സന്ദേശവുമായാണ് സംഘാടകര്‍ കുട്ടികളെയും മാതാപിതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.