ക്യാബിന്‍ ബാഗേജ് മാത്രമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്: ഇന്‍ഡിഗോയുടെ പുതിയ പദ്ധതി 

By: 600002 On: Jul 1, 2026, 1:10 PM

 

ചെക്ക്ഡ്-ഇന്‍ ബാഗേജ് ഇല്ലാതെ, ക്യാബിന്‍ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന പുതിയ പദ്ധതി ഇന്‍ഡിഗോ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍ വേര്‍തിരിച്ചു നല്‍കുന്ന രീതിയുടെ ഭാഗമാണിത്. 

ഇന്‍ഡിഗോ ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ എന്‍ട്രി ലെവല്‍ നിരക്ക് ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കുള്ളതാണ്. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളില്‍ ഈ നിരക്ക് ബാധകമായിരിക്കും. ജൂലൈ 1 മുതല്‍ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, ആപ്പ് തുടങ്ങിയ നേരിട്ടുള്ള ബുക്കിംഗ് ചാനലുകളിലൂടെ മാത്രമേ ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകൂ. ജൂലൈ 15 മുതലുള്ള യാത്രകള്‍ക്കാണ ്ഈ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയുക.