ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 

By: 600002 On: Jul 1, 2026, 12:25 PM

 


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്റെ ഖേദ പ്രകടനം കണക്കിലെടുത്താണ് നടപടി. ഇന്ന് ചേര്‍ന്ന കെസിഎ സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗമാണ് മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ കെസിഎയെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ നല്‍കി.