റവ. ഡോ. കെ. തോമസ് മാര്‍ത്തോമ്മാ സഭയുടെ വൈദിക ട്രസ്റ്റിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

By: 600002 On: Jul 1, 2026, 10:46 AM


 

പി പി ചെറിയാന്‍


ന്യൂയോര്‍ക് /തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രപ്രധാനമായ നേതൃത്വ നിരയിലേക്ക് പുതിയ ഭാരവാഹിയെ തിരഞ്ഞെടുത്തു. സഭയുടെ പുതിയ വൈദിക ട്രസ്റ്റിയായി കരവാളൂര്‍. സ്വദേശിയായ റവ. ഡോ. കെ. തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ഔദ്യോഗിക അറിയിപ്പുകളിലൂടെ പുറത്തുവന്ന ഈ തീരുമാനം വിശ്വാസിസമൂഹം വലിയ ആദരവോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിച്ചിരിക്കുന്നത്.

കരവാളൂര്‍ സ്വദേശിയായ റവ. ഡോ. കെ. തോമസ് സഭയുടെ ഉന്നത തലപ്പത്തേക്ക് ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത് സഭയ്ക്കും ജനതയ്ക്കും ഒന്നുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

മാര്‍ത്തോമ്മാ സഭയുടെ ആത്മീയവും ഭരണപരവുമായ വളര്‍ച്ചയില്‍ ഇനിമുതല്‍ നിര്‍ണായക പങ്കുവഹിക്കാന്‍ നിയോഗിതനായ റവ. ഡോ. കെ. തോമസിന് സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും ഇടവകകളില്‍ നിന്നും വന്‍ അഭിനന്ദനങ്ങളാണ് പ്രവഹിക്കുന്നത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ സജീവമാണ്.

'ലൈറ്റഡ് ടു ലൈറ്റന്‍' എന്ന സഭയുടെ ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പുതിയ സേവനകാലം സഭയ്ക്കും സമൂഹത്തിനും വലിയ അനുഗ്രഹമായി മാറട്ടെ എന്ന് സഭാ നേതൃത്വവും വിശ്വാസികളും ആശംസിച്ചു.