കാനഡക്കാരുടെ സ്വന്തം വാക്കുകൾ ഇനി ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ!

By: 600110 On: Jul 1, 2026, 7:38 AM

ഏഴ് പുതിയ കനേഡിയൻ പ്രയോഗങ്ങൾ ലോകപ്രശസ്തമായ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറിയിൽ ഇടംപിടിച്ചു. കാനഡക്കാരുടെ തനത് സംസ്കാരവും ജീവിതരീതിയും പ്രതിഫലിപ്പിക്കുന്നതാണ് പുതുതായി ചേർത്ത ഈ വാക്കുകൾ. കാനഡയിലെ ഭാഷാ വിദഗ്ദ്ധരുടെ പഠനങ്ങളും, ആഗോളതലത്തിൽ കനേഡിയൻ വാക്കുകൾ ഉപയോഗിക്കുന്നതിൻ്റെ അളവ് പരിശോധിക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയറുകളും വഴിയാണ് ഓക്സ്ഫോർഡ് ഡിക്ഷണറി ഈ വാക്കുകൾ തിരഞ്ഞെടുത്തത്.

കാനഡക്കാർ പൊതുവേ ശാന്തരും എപ്പോഴും ക്ഷമ ചോദിക്കുന്നവരുമാണെന്നാണ് ലോകമെമ്പാടുമുള്ള ധാരണ. എന്നാൽ തങ്ങൾ ആവശ്യമെങ്കിൽ ആഞ്ഞുപോരാടാനും മടിക്കാത്തവരാണെന്ന് വ്യക്തമാക്കുന്ന പ്രയോഗമാണ് 'എൽബോസ് അപ്പ്' (Elbows up). ഇതും ഡിക്ഷണറിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയ വാക്കുകൾ ഇവയാണ്. 

    Cashspiel - ക്യാഷ് പ്രൈസുകൾക്കായി നടത്തുന്ന കായിക മത്സരങ്ങൾ.

    Elbows up: ആക്രമണങ്ങളെയും വെല്ലുവിളികളെയും ശക്തമായി ചെറുക്കാൻ തയ്യാറാവുക അല്ലെങ്കിൽ പോരാടുക എന്ന അർത്ഥം വരുന്ന ശൈലി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര നികുതി ഭീഷണികൾക്കെതിരെ കാനഡയിൽ ഉയർന്നുവന്ന ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായാണ് ഈ വാക്ക് അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്.

   Grunt: ഓവനിലല്ലാതെ, അടുപ്പിൽ വെച്ച് വേവിച്ചെടുക്കുന്ന പഴവർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള ഒരു തരം കനേഡിയൻ മധുരപലഹാരം.

    Kitty-corner : ഒന്നിന് നേരെ എതിരെയല്ലാതെ, ചരിഞ്ഞ കോണുകളിൽ (Diagonally opposite) സ്ഥിതി ചെയ്യുന്ന അവസ്ഥ.

    Kokum  : കാനഡയിലെ ഗോത്രവർഗ്ഗ ഭാഷയായ 'ക്രീ' -യിൽ നിന്ന് വന്ന വാക്ക്. 'മുത്തശ്ശി' അല്ലെങ്കിൽ പ്രായമായ സ്ത്രീ എന്നാണ് ഇതിൻ്റെ അർത്ഥം.

    Land acknowledgment : ഔദ്യോഗിക ചടങ്ങുകൾക്ക് മുൻപായി, തങ്ങൾ നിൽക്കുന്ന മണ്ണ് പണ്ട് അധിനിവേശത്തിന് ഇരയായതാണെന്നും അതിലെ യഥാർത്ഥ അവകാശികൾ അവിടുത്തെ ഗോത്രവർഗ്ഗക്കാരായിരുന്നു എന്നും പരസ്യമായി ഓർക്കുന്ന പ്രസ്താവന.

    Point form  : വിവരങ്ങൾ ചുരുക്കി വരിവരിയായി (Bullet points ആയി) എഴുതുന്ന രീതി.