പള്ളിയില്‍ വച്ച് കുത്തേറ്റ് ബ്രിട്ടീഷ് എംപി മരിച്ചു. ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സിനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പടുത്താനായില്ല.
സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണയാണ് കുത്തേറ്റത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 69 കാരനായ ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. അമെസ്സിന്റെ കൊലപാതകത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നടുക്കം രേഖപ്പെടുത്തി.
Content highlight: UK MP David Amess stabbed multiple times in church dies