എല്‍ നിനോ പ്രതിഭാസം: ജൂലായില്‍ ഇന്ത്യയില്‍ മഴ കുറയും 

By: 600002 On: Jun 30, 2026, 3:23 PM

 

പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസം ശക്തമാകുന്നതിനാല്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴ മാത്രമേ ജൂലായ് മാസത്തില്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

ജൂണ്‍ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1901 ന് ശേഷമുള്ള അഞ്ചാമത്തെ ഏറ്റവും വരണ്ട ജൂണ്‍ ആയിരുന്നു. രാജ്യത്ത് ലഭിക്കേണ്ട ജൂണ്‍ മാസത്തെ മഴയില്‍ 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും ഈ മഴക്കുറവ് കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ജൂലായിലും മഴ കുറയുമെന്ന മുന്നറിയിപ്പ്.