ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു

By: 600007 On: Oct 16, 2021, 12:27 AM

    
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പുര്‍, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. മൃദുല്‍ അഗര്‍വാളിനാണ് ഒന്നാം റാങ്ക്. 360 ല്‍ 348 മാര്‍ക്കാണ് പ്രവേശന പരീക്ഷയില്‍ മൃദുല്‍ കരസ്ഥമാക്കിയത്. കാവ്യ ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 286 മാര്‍ക്കാണ് കാവ്യ പരീക്ഷയില്‍ നേടിയിരിക്കുന്നത്.
1,41,699 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ഐഐടി പ്രവേശന പരീക്ഷയെഴുതി, അതില്‍ 41,862 പേരാണ് യോഗ്യത നേടിയിരിക്കുന്നത്.
 
ഒക്ടോബര്‍ 3 നാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്. ജൂലൈ 3 ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ പരീക്ഷ നടത്തിയിരുന്നില്ല. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിരുന്നു. വിശദവിവരങ്ങള്‍ക്ക് jeeadv.ac.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
 
Content Highlights: JEE Advanced 2021 Result Announced