ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ജൂലൈ 2 മുതല്‍; റവ.ഏബ്രഹാം വി സാംസണ്‍ മുഖ്യ പ്രഭാഷണം നടത്തും

By: 600002 On: Jun 30, 2026, 9:05 AM



 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 2026-ലെ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ജൂലൈ 2 മുതല്‍ 4 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് ഇടവക ദേവാലയത്തില്‍ നടക്കും. (5810 Almeda Genoa Rd, Houston, Texas 77048).  

ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളര്‍ച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷകനായി മാര്‍ത്തോമാ ചര്‍ച്ച്  ഓഫ്  ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് വികാരി റവ.  ഏബ്രഹാം വി. സാംസണ്‍ സന്ദേശം നല്‍കും.  

കണ്‍വെന്‍ഷനില്‍ ട്രിനിറ്റി ചര്‍ച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ജിജോ എം. ജേക്കബ് (വികാരി) 832-898-8699
റവ. സോനു എസ്. വര്‍ഗീസ് (അസി. വികാരി) 713-408-7394
എം. ജോര്‍ജ് കുട്ടി  8322988739
ഏബ്രഹാം ഇടിക്കുള  7136149381
ഏബ്രഹാം മാത്യു (ജോയ് മണ്ണില്‍)  2817451459.