നോര്‍ത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ 29 ആമത് ദേശീയ സമ്മേളനം കോളറാഡോയില്‍ ജൂലൈ 9-12 വരെ 

By: 600002 On: Jun 30, 2026, 8:48 AM



 

പ്രസാദ് തീയാടിക്കല്‍ 

കൊളറാഡോ: നോര്‍ത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തിഒന്‍പതാമത് ദേശീയ സമ്മേളനം Denver Marriott Tech Center Cല്‍ വെച്ച് 2026 ജൂലൈ 9-12 തീയതികള്‍ നടത്തപ്പെടുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ്. അമേരിക്കയുടെ പാശ്ചാത്യ ഭാഗത്ത് ആദ്യമായി നടക്കുന്ന സമ്മേളനം ആയതിനാല്‍ ഇത് ചരിത്രപരമായ ഒരു സംഭവം ആകുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു.

ജോവേല്‍ 2:28 നാല്‍ പ്രചോദിതമായി കോണ്‍ഫറന്‍സിന്റെ തീം 'ആത്മാവില്‍ ഏകത' (United by the Spirit) എന്നാണ്. സമ്മേളനം വിശ്വാസികള്‍ ആത്മീയമായി ബന്ധപ്പെടാനും ഒപ്പം മലകള്‍ നിറഞ്ഞു നില്‍ക്കുന്ന കൊളറാഡോയുടെ മനോഹര സൗന്ദര്യവും ദൈവം ഈ മലനാടായ സംസ്ഥാനത്തിന് സമ്മാനിച്ച സ്വാഭാവിക അത്ഭുതങ്ങളെ കണ്ടെത്താനും അവസരം നല്‍കുന്ന അവിസ്മരണീയമായ ദിനങ്ങളാണ്. 

സമ്മേളനത്തിന്റ പ്രസിഡന്റ് റവ. ബെന്‍സണ്‍ എബ്രഹാം, വൈസ് പ്രസിഡന്റ്‌റ് റവ. സൈമണ്‍ ഫിലിപ്പ്, സെക്രട്ടറി ഡോ.ഷിബു സാമുവേല്‍, ട്രഷറര്‍ റവ ജെയിംസ് എബ്രഹാം എന്നിവരും, പാസ്റ്റര്‍ ഡാര്‍വിന്‍ വില്‍സണ്‍ ഇംഗ്ലീഷ് കോഡിനേറ്ററായും ഡോ.ജോളി ജോസഫ് ലേഡീസ് പ്രസിഡണ്ട് നിലയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വീ നല്‍കുന്നു.
സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളില്‍ ശുശ്രൂഷ കന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

കോണ്‍ഫറന്‍സിന്റെ വിവിധ സമയങ്ങളിലായി ആത്മാവില്‍ ഏകീകരണം എന്ന വിഷയത്തില്‍ കേന്ദ്രികരിച്ചു സംസാരിക്കുവാന്‍ പ്രാദേശിക സഭകളിലെ ദൈവദാസന്മാര്‍ക്കൊപ്പം അതിഥികളായ ദൈവദാസന്മാര്‍ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഒക്കലഹോമ ) അനീഷ് തോമസ് (കേരളം) ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (യു.എ.ഇ ) എന്നിവര്‍ക്കു പുറമെ അമേരിക്കയില്‍ അറിയപ്പെടുന്ന ഉണര്‍വ് പ്രസംഗികരായ ടോണി സ്റ്റുവാര്‍ട്ട്, ബോബി ആന്‍ഡ്രൂസ് എന്നിവരും ദൈവവചനം പങ്കിടും.

ജെനെറേഷന്‍ സെറ്റ് അപ്പാര്‍ട്ട് എന്ന പേരില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മീറ്റിങ്ങുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ദൈവദാസന്മാരായ ജസ്റ്റിന്‍ ശാമുവേല്‍, ദിലീപ് കുര്യന്‍, ഗൂഡ്വിന്‍ ജോര്‍ജ്, അലന്‍ ജോര്‍ജ് , ലിന്‍സണ്‍ ഡാനിയേല്‍, ഡെന്‍സില്‍ വില്‍സണ്‍ എന്നിവര്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. റോയ് വര്‍ഗീസ് ലോക്കല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.