ഈ മാസം 22 ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് ഈ മാസം 20, 21, 22 തിയതികളില്‍ സമരം നടത്തുന്നത്. എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു