ഇന്ത്യയില്‍ ഖലിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തിന് പദ്ധതി; ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

By: 600002 On: Jun 29, 2026, 12:06 PM

 

ഇന്ത്യയില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡെല്‍ഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 

ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. ഇതില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.