ഫ്രാന്‍സില്‍ ചെറുവിമാനം തകര്‍ന്ന് അപകടം: 11  പേര്‍ മരിച്ചു 

By: 600002 On: Jun 29, 2026, 11:44 AM

 

ഫ്രാന്‍സില്‍ വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ 11 പേര്‍ മരിച്ചു. ചെറുവിമാനമാണ് തകര്‍ന്നത്. സ്‌കൈഡൈവിംഗിനായി പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

മരിച്ചവരില്‍ സ്‌കൈഡൈവിങ് പരിശീലിക്കുന്ന അഞ്ച് പേരും അഞ്ച് പരിശീലകരും പൈലറ്റും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാന്‍സി പ്രാന്തപ്രദേശത്തുള്ള നാന്‍സി-എസ്സി എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം വിമാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിമാനം തകരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.