ബഹ്‌റൈനെയും കുവൈറ്റിനെയും ആക്രമിച്ച് ഇറാന്‍ 

By: 600002 On: Jun 29, 2026, 10:56 AM

 


അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമണം നടത്തി. യുഎസ് ആക്രമണം തുടര്‍ന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ണമായി നിര്‍ത്തിവെയ്ക്കുമെന്നും ഇറാന്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. 

ഹോര്‍മുസ് കടലിടുക്കില്‍ ഒമാന് സമീപത്ത് കൂടെ പുതിയ കപ്പല്‍പ്പാത വികസിപ്പിക്കുമെന്ന് യുഎസ് നാവികസേനയുടെ മേല്‍നോട്ടത്തിലുള്ള ബഹുരാഷ്ട്ര സമുദ്ര സംഘടന ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്.