പ്രശസ്ത പിന്നണി ഗായിക ശാന്ത മധു(77) ന്യൂയോര്‍ക്കില്‍ നിര്യാതയായി

By: 600002 On: Jun 29, 2026, 9:27 AM

 

 
പ്രസാദ്  തീയാടിക്കല്‍

ന്യൂയോര്‍ക്: പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും ആയ ശാന്ത മധു(77) നിര്യാതയായി. ജൂണ്‍ 28 ഞായറാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം ന്യൂയോര്‍ക്ക് റോക്കലന്‍ഡ് കൗണ്ടില്‍ മ്യൂസിക് സ്‌കൂള്‍ നടത്തുകയും ധാരാളം കുട്ടികള്‍ക്ക് സംഗീതം പകര്‍ന്നു കൊടുക്കുകയും ചെയ്ത ഒരു മാതൃകാ അധ്യാപികയായിരുന്നു.   

ഭര്‍ത്താവ് : പ്രശസ്ത സംഗീത അധ്യാപകന്‍ മധു വെള്ളിപ്പാറ. മകള്‍ ഗീതിക. പിതാവ്: കെ.കെ മാണി, മാതാവ്: മറിയാമ്മ മാണി. പരേത  നിരവധി സിനിമ കളില്‍ പാടിയിട്ടുണ്ട് ന്യൂയോര്‍ക്കില്‍  സംഗീത അധ്യാപിക ആയി വളരെ നാളുകള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കലാഭവനിലും, ഡല്‍ഹിയിലും കാഞ്ഞൂര്‍ സെയിന്റ്  ജോസഫ്സ് സ്‌കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌ക്കാരം പിന്നീട് ന്യൂയോര്‍ക്കില്‍.