ചരിത്രത്തിലാദ്യമായി ഹൂസ്റ്റണില്‍ കരുത്തരായ ബ്രസീല്‍ ഇന്ന്  ജപ്പാനെ നേരിടും

By: 600002 On: Jun 29, 2026, 8:39 AM




പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ കരുത്തരായ ബ്രസീല്‍ ഇന്ന് ജപ്പാനെ നേരിടും. ടെക്‌സാസിലെ പ്രശസ്തമായ ഹൂസ്റ്റണ്‍ എന്‍ആര്‍ജി (NRG) സ്റ്റേഡിയത്തിലാണ് ഈ ചരിത്ര മത്സരം നടക്കുന്നത്.

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം തങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഈ സ്റ്റേഡിയത്തില്‍ ഒരു മത്സരത്തിനായി ബൂട്ട് കെട്ടുന്നത്. അത്യാധുനിക സൗകര്യങ്ങളുമായി എന്‍ആര്‍ജി സ്റ്റേഡിയംഏകദേശം 68,777 കാണികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് എന്‍ആര്‍ജി സ്റ്റേഡിയം. മാറ്റിവെക്കാവുന്ന മേല്‍ക്കൂരയുള്ള  ലോകത്തിലെ ആദ്യത്തെ എന്‍എഫ്എല്‍ സ്റ്റേഡിയങ്ങളില്‍ ഒന്നാണിത്.

കായിക ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട 2004, 2017 വര്‍ഷങ്ങളിലെ പ്രശസ്തമായ 'സൂപ്പര്‍ ബൗള്‍' മത്സരങ്ങള്‍ക്കും ഈ മൈതാനം വേദിയായിട്ടുണ്ട്. കൂടാതെ 2016, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍ക്കും, ലോകത്തിലെ ഏറ്റവും വലിയ റോഡിയോ (ഞീറലീ) മേളകള്‍ക്കും, ബിയോണ്‍സ്, ടെയ്ലര്‍ സ്വിഫ്റ്റ് തുടങ്ങിയ ആഗോള സംഗീത പ്രതിഭകളുടെ മെഗാ കണ്‍സേര്‍ട്ടുകള്‍ക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.സ്റ്റേഡിയത്തിലെ ലോകകപ്പ് മത്സരങ്ങള്‍2026 ലോകകപ്പിന്റെ ആകെ 16 വേദികളില്‍ ഒന്നായ ഈ സ്റ്റേഡിയത്തില്‍ ഇതിനകം തന്നെ അഞ്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു.

ജൂണ്‍ 14-ന് നടന്ന ജര്‍മ്മനി-കുറക്കാവോ (71) മത്സരത്തോടെയാണ് ഇവിടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, സൗദി അറേബ്യ തുടങ്ങിയ പ്രമുഖ ടീമുകളുടെ മത്സരങ്ങളും ഇവിടെ നടന്നു. ഇന്നത്തെ ബ്രസീല്‍-ജപ്പാന്‍ പോരാട്ടത്തിന് ശേഷം, വരാനിരിക്കുന്ന പ്രീ-ക്വാര്‍ട്ടര്‍ (റൗണ്ട് ഓഫ് 16) മത്സരത്തിനും ജൂലൈ 4-ന് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. 

ആദ്യമായി ഹൂസ്റ്റണിലെത്തുന്ന കാനറികളെ വരവേല്‍ക്കാന്‍ സ്റ്റേഡിയവും ആരാധകരും പൂര്‍ണ്ണ സജ്ജരായിക്കഴിഞ്ഞു. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന ഈ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തും ഏഷ്യന്‍ വീര്യവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാകും പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.