വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭൂകമ്പത്തില്‍ 383 കെട്ടിടങ്ങളും 13 ആശുപത്രികളും 25 ഷോപ്പിംഗ് സെന്ററുകളും 1,002 മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായി വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.