ആന്ത്രോപ്പിക്കിന്റെ AI കയറ്റുമതി വിലക്ക് ഭാഗികമായി നീക്കി ട്രംപ് ഭരണകൂടം

By: 600002 On: Jun 27, 2026, 8:27 AM

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപ്പിക്കിന് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് ട്രംപ് ഭരണകൂടം ഭാഗികമായി നീക്കി. സൈബര്‍ ആക്രമണ ഭീഷണികള്‍ മുന്‍നിര്‍ത്തി രണ്ടാഴ്ച മുന്‍പാണ് കമ്പനിയുടെ അത്യാധുനിക മോഡലുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പുതിയ ഉത്തരവോടെ കമ്പനിയുടെ 'മിഥോസ് 5'  എന്ന പ്രമുഖ അക മോഡല്‍ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കമ്പനികള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ലഭ്യമാകും. എന്നാല്‍ കമ്പനിയുടെ 'ഫേബിള്‍ 5' എന്ന മറ്റൊരു നൂതന മോഡലിന്റെ വിലക്ക് ഇപ്പോഴും തുടരുകയാണ്.

യുഎസ് എഐ വ്യവസായ മേഖലയില്‍ ഈ നിയന്ത്രണങ്ങള്‍ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ചൈനീസ് എഐ സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തില്‍, ഇത്തരം സര്‍ക്കാര്‍ ഇടപെടലുകള്‍ അമേരിക്കന്‍ കമ്പനികളുടെ ആഗോള മേധാവിത്വത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സമാനമായ സൈബര്‍ സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് പ്രമുഖ കമ്പനിയായ ഓപ്പണ്‍എഐയും (OpenAI) തങ്ങളുടെ പുതിയ 'GPഠ5.6' മോഡലിന്റെ റിലീസ് പരിമിതപ്പെടുത്തിയിട്ടുണ്ട്.