'ലാ നീന' മൂലം കാനഡയിൽ കടുത്ത ശൈത്യകാലം ആയിരിക്കുമെന്ന റിപ്പോർട്ടുമായി അക്ക്യുവെതർ

By: 600007 On: Oct 15, 2021, 8:12 AM

ലാ നീന (La Niña) എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം മൂലം ഈ വർഷം കാനഡയിൽ കടുത്ത ശൈത്യകാലം ആയിരിക്കുമെന്ന റിപ്പോർട്ടുമായി പ്രമുഖ വെതർ ഫോർകാസറ്റ് കമ്പനി ആയ അക്ക്യു വെതർ. സാധാരണ മൂന്നോ അഞ്ചോ വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന കാലാവസ്ഥ പ്രതിഭാസമായ ലാ നീന, പസഫിക് സമുദ്രത്തിന് മുകളിൽ തുടർച്ചയായ രണ്ടാം വർഷവും കണ്ടെത്തിയതായി യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

കഴിഞ്ഞ ശൈത്യകാലത്ത്, ജനുവരിയിൽ കാനഡയിലുടനീളം സാധാരണയുള്ളതിനേക്കാൾ  താപനില കൂടുതലായിരുന്നുവെങ്കിലും ഫെബ്രുവരിയിൽ എഡ്‌മന്റൻ, കാൽഗരി, വിന്നിപെഗ്ഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റെക്കോർഡ് തണുപ്പാണ് അനുഭവപ്പെട്ടത്. 

അക്ക്യുവെതർ ന്യൂസ് റിലീസ് പ്രകാരം പടിഞ്ഞാറൻ കാനഡയുടെ പകുതി സ്ഥലങ്ങളിൽ ഈ വർഷം ശൈത്യകാലത്ത് താപനില ശരാശരി താപനിലയേക്കാൾ കുറവായിരിക്കുമെന്നും ബ്രിട്ടീഷ് കൊളംബിയയുടെ കോസ്റ്റൽ ഏരിയയിലും പടിഞ്ഞാറൻ ആൽബർട്ടയിലെ മിക്ക ഭാഗങ്ങളിലും മഞ്ഞുവീഴ്ച രൂക്ഷമായിരിക്കും എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  മധ്യ കാനഡയിൽ, ലാ നീനയും പോളാർ വോർടെക്‌സും മൂലം കഠിനമായ തണുപ്പും അനുഭവപ്പെടാമെന്നും പോളാർ ജെറ്റ് സ്ട്രീം മൂലം ഒന്റാരിയോ, ക്യൂബെക്ക് പ്രവിശ്യകളിൽ മഞ്ഞുവീഴ്ച വർദ്ധിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു