ദുബൈ എക്സ്പോയിൽ 17 മുതൽ ശൂന്യാകാശവാരം

By: 600007 On: Oct 15, 2021, 1:19 AM

 
ദുബൈ എക്സ്പോയിൽ 17 മുതൽ ശൂന്യാകാശ വാരം.സ്പേസ് വീക്കി നോട് അനുബന്ധിച്ച് ശൂന്യാകാശ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പരിപാടികൾക്കും എക്സ്പോ വേദിയാകും. ഈ മാസം 17 മുതൽ 23 വരെയാണ് ദുബൈ എക്സ്പോയിലെ ശൂന്യാകാശ വാരാചരണ പരിപാടികൾ. 
 
യുഎഇ സ്പേസ് ഏജൻസി, മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ എന്നിവയുമായി സഹകരിച്ചാണ് വാരാചരണം ആചരിക്കുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന പരിപാടികൾ ഇതിന്റെ ഭാഗമായുണ്ടാകും. യുഎഇയുടെ രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കാനും അവസരം ലഭിക്കും. ശൂന്യാകാശത്തെ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, സ്പേസിലെ വനിതകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വേദിയിൽ ചർച്ച നടക്കും.
 
Content highlight: Space week at dubai expo 17 to 23 this month