ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാനും സ്വീഡനും നോക്കൗട്ട് റൗണ്ടിലേക്ക്

By: 600002 On: Jun 26, 2026, 12:40 PM



പി പി ചെറിയാന്‍

ഡാളസ്: ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാനും സ്വീഡനും 1-1 സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുടീമുകളും തങ്ങളുടെ ഓരോ ഗോള്‍ വീതം നേടിയത്. 56-ാം മിനിറ്റില്‍ ജപ്പാനാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 62-ാം മിനിറ്റില്‍ ആന്റണി എലങ്കയിലൂടെ സ്വീഡന്‍ സമനില ഗോള്‍ മടക്കി.

ഈ സമനിലയോടെ ഗ്രൂപ്പ് എല്‍ ജപ്പാന്‍ രണ്ടാം സ്ഥാനത്തും സ്വീഡന്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്ത് നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. ജൂണ്‍ 29-ന് ഹൂസ്റ്റണില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്‍ (Samurai Blue) ശക്തരായ ബ്രസീലിനെ നേരിടും. സ്വീഡന്റെ നോക്കൗട്ട് എതിരാളികളെ വരും ദിവസങ്ങളില്‍ തീരുമാനിക്കും. പ്രശസ്ത മുന്‍ എന്‍.ബി.എ താരം ഡിര്‍ക്ക് നൊവിറ്റ്‌സ്‌കിയും മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.