പ്രസാദ് തീയാടിക്കല്‍
ഡാലസ്: ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ മീറ്റ് 2026 എന്ന പേരില്‍ മിഷനറിമാരെയും വിവിധ ശുശ്രൂഷാ പ്രവര്‍ത്തകരെയും ആദരിക്കുന്ന പ്രത്യേക സംഗമം ജൂണ്‍ 27 ശനിയാഴ്ച ഗാര്‍ലന്‍ഡിലെ Comfort Full Gospel Churchല്‍ നടക്കും.
രാവിലെ 10:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ നടക്കുന്ന ഈ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പാസ്റ്റര്‍ സജി മാത്യു മുഖ്യാതിഥിയും മുഖ്യപ്രഭാഷകനുമായി പങ്കെടുക്കും. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി, സുവിശേഷ ശുശ്രൂഷയുടെ വെല്ലുവിളികള്‍, ആഗോള മിഷന്‍ ദര്‍ശനം എന്നിവയെ ആസ്പദമാക്കിയ സന്ദേശം അദ്ദേഹം പങ്കുവെക്കും.
മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശുശ്രൂഷകരെ ആദരിക്കുകയും അവരുടെ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് Missions and Ministries Appreciation Event സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.