സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച 

By: 600007 On: Oct 15, 2021, 1:15 AM

 
 
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാർഡിനായി മത്സരിക്കുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.
 
മത്സരരംഗത്തുള്ള സിനിമകൾ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയിൽ നിന്ന് മികച്ച 30 സിനിമകൾ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാർശ ചെയ്തിരിക്കുകയാണ്. ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകൻ പി. ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവർ പ്രാഥമിക ജൂറിയിൽ ഉൾപ്പെട്ടിരുന്നു.
 
Content highlight: State film awards will be announced on saturday