പ്രശസ്ത ക്രിസ്തീയ ഗായകന്‍ ബിനോയി ചക്കോയുടെ സഹോദരന്‍ ഡോ. കുഞ്ഞുമോന്‍ ചാക്കോ അന്തരിച്ചു

By: 600002 On: Jun 26, 2026, 10:39 AM



 

പ്രസാദ് തീയാടിക്കല്‍

കോട്ടയം: പ്രിസണ്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസണ്‍ ഫെലോഷിപ്പ് ഇന്റര്‍നാഷണല്‍ ഏഷ്യന്‍ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ.കുഞ്ഞുമോന്‍ ചാക്കോ അന്തരിച്ചു.

അരീപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി സുവിശേഷ സാമൂഹിക സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. അരീപ്പറമ്പ് കെ. കെ. ചാക്കോയുടെ മകനാണ്.

ഭാര്യ: കുന്നുംപുറത്ത് ജയമ്മ. മക്കള്‍: ബിജു, ബിന്നി. മരുമകന്‍: കെ.ജി. കുര്യന്‍. പ്രമുഖ ഗായകന്‍ ബിനോയ് ചാക്കോ സഹോദരനാണ്. സഹോദരി ഭര്‍ത്താവ്: ജോണ്‍ കുര്യന്‍.

തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിസണ്‍ ഫെലോഷിപ്പ് സജീവ പ്രവര്‍ത്തകര്‍ എന്നനിലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഡോ. കുഞ്ഞുമോന്‍ ചാക്കോ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിവിധ സാമൂഹിക-ആത്മീയ രംഗങ്ങളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി

സംസ്‌കാരം പിന്നീട്.