പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലൈ 1 മുതല്‍ 36 പേജുകളുള്ള പാസ്‌പോര്‍ട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും. തത്കാല്‍ അപേക്ഷാഫീസ് 5000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാര്‍ സാധാരണയായി ഉപയോഗിക്കുന്ന 60 പേജുള്ള പാസ്‌പോര്‍ട്ടിനുള്ള ഫീസ് 3500 രൂപയാക്കിയിട്ടുണ്ട്. തത്കാല്‍ നിരക്ക് 6000 രൂപയായിരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിരക്ക് പട്ടിക 2026 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.