വെനസ്വേലയില്‍ ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ ഇതുവരെ കുറഞ്ഞത് 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 700 പേര്‍ക്ക് പരുക്കേറ്റു. കാരക്കാസിലെ ബറൂട്ട മുനിസിപ്പാലിറ്റിയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി മേയര്‍ ഡാര്‍വിന്‍ ഗോണ്‍സാലസ് അറിയിച്ചു.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സഹായത്തിനായി നിലവിളിക്കുന്നത് കേള്‍ക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെ തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഇനിയും വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന ഭീതിയിലാണ് രാജ്യം.