അനശ്വരം മാമ്പിള്ളി
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസണ്‍ 3 മത്സരത്തില്‍ 'ന്യൂയോര്‍ക്ക് കിങ്സ്', 'ഹൂസ്റ്റണ്‍ ബ്രദേര്‍സ്' ഓറഞ്ചിനെ തോല്‍പിച്ച് വിജയികളായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ന്യൂയോര്‍ക്ക് കിങ്സ് തന്നെയായിരുന്നു ജേതാക്കള്‍.
റോസ് ഹില്‍ സീറോ മലബാര്‍ ചര്‍ച്ച് മൈതാനിയില്‍ പ്രത്യേകം ക്രമീകരിച്ച പന്തലില്‍ നടന്ന മത്സരത്തില്‍ പത്ത് ടീമുകളാണ് പങ്കെടുത്തത്. 'ഹൂസ് സ്റ്റണ്‍ ബ്രദേര്‍സ് ബ്ലൂ' മൂന്നാം സ്ഥാനം കരസ്ഥമാക്കി. 'ചിക്കാഗോ അരീകര അച്ചായന്‍സ് ' നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങള്‍ വീക്ഷിക്കാന്‍ കുടുംബസമേതം അബാല വൃദ്ധ ജനങ്ങള്‍ എത്തിയിരുന്നു.
വിജയികള്‍ക്ക് ഒന്നാം സമ്മാനം ട്രോഫിയും 5000 ഡോളര്‍ ക്യാഷ് അവാര്‍ഡ്, രണ്ടാം സമ്മാനം ട്രോഫിയും 3000 ഡോളര്‍ ക്യാഷ് അവാര്‍ഡ്,മൂന്നാം സമ്മാനം ട്രോഫിയും 2000 ഡോളര്‍ ക്യാഷ് അവാര്‍ഡ്,നലാം സമ്മാനം ട്രോഫിയും 1000 ഡോളര്‍ ക്യാഷ് അവാര്‍ഡ് എന്നിങ്ങനെയായിരുന്നു. ചാക്കോച്ചന്‍, ജിനു കുടിലില്‍ എന്നിവരാണ് മത്സരത്തെ നിയന്ത്രിച്ചിരുന്നത്.
ചടങ്ങില്‍ മലയാള മനോരമ സ്‌പോര്‍ട്‌സ് ലേഖകന്‍ ശരത് മുഖ്യാതിഥിയായിരുന്നു. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഐ.സി.ഇ.സി പ്രസിഡന്റ് മാത്യു നൈനാനും കൂടി മത്സരം ഉദ്ഘാടനം ചെയ്തു. വിനോദ് ജോര്‍ജ് (സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ), മഞ്ജിത് കൈനിക്കര (സെക്രട്ടറി ) ദീപക് നായര്‍ (മെമ്പര്‍ഷിപ് ഡയറക്ടര്‍ ), ജിജി പി സ്‌കറിയ (ആര്‍ട്‌സ് ഡയറക്ടര്‍ ) ഷിബു ജോണ്‍ (ലൈബ്രറി ഡയറക്ടര്‍ ) സിജു കൈനിക്കര (ട്രഷറര്‍ ), ടെസ്സി മാത്യു (സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ), പ്രദീപ് കൊടുവത് (ജോയിന്റ്. ട്രഷറര്‍ ), ഫ്രാന്‍സിസ് തോട്ടത്തില്‍ (ഡയറക്ടര്‍ ബോര്‍ഡ് അംഗം ) തുടങ്ങിയവര്‍ പരിപാടിയുടെ മുഖ്യ ചുമതലകള്‍ വഹിച്ചു കൊണ്ടു ക്രമീകരിച്ചു.
തോമസ് വടക്കേമുറി, മാത്യു ഒഴുകയില്‍, അജു മാത്യു, സിബി തോമസ്, റെജി മുക്കാലടി,ബേബി ഒഴുകയില്‍, സാബു മുക്കാലടി തുടങ്ങി നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ പരിപാടിയുടെ ഓരോരോ ചുമതലകള്‍ നിര്‍വഹിച്ചു. ഹരിദാസ് തങ്കപ്പന്‍, സിബി തലകുളം, ബിനോജ് മേനോന്‍ എന്നിവരുടെ അനൗണ്‍സ്മെന്റ് കായിക പ്രേമികളേ ആവേശത്തിലാഴ്ത്തി. ഈ മാറ്റുരയ്ക്കുന്ന ഈ പോരാട്ടത്തിനു മികവെകുവാന്‍ വനിതകളുടെ ചെണ്ട മേളവും, മല്ലൂസ് റൈഡേഴ്സിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലിയുമുണ്ടായിരുന്നു.
വിജയികള്‍ക്കുള്ള സമ്മാനദാനം കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഐ.സി.ഇ.സി പ്രസിഡന്റ് മാത്യു നൈനാനും കൂടി നിര്‍വ്വഹിച്ചു. പി.പി ചെറിയാന്‍ (ഡി മലയാളി, ചീഫ് എഡിറ്റര്‍ ), പി.സി മാത്യു (ഗാര്‍ലന്‍ഡ് സിറ്റി അഡ്വേഴ്‌സറി ബോര്‍ഡ് ), മാര്‍ഗ്രേട് ലോക്ട് (ഗാര്‍ലന്‍ഡ് സിറ്റി കൗണ്‍സില്‍ മെംബേര്‍),ജിമ്മി ട്രാന്‍
(ബോര്‍ഡ് മെമ്പര്‍ ഓഫ് ടാസ് ഇന്‍ക്രെമെന്റ് ഫിനാന്‍സ് ), ഷിബു സാമൂവല്‍ തുടങ്ങിയവരും കോശി പണിക്കര്‍, ചെറിയാന്‍ ചൂരനാട്, ജോസഫ് ചാണ്ടി, പി. റ്റി സെബാസ്റ്റ്യന്‍, ബോബന്‍ കൊടുവത് തുടങ്ങി മുന്‍ കാല ഭാരവാഹികളും സംബന്ധിച്ചു.
'നമ്മുടെ റേഡിയോ ', ത്രീ ഏയ്ഞ്ചല്‍ റൂഫിങ്, ഗ്രാന്‍ഡ് ലിക്കര്‍ ഗ്രൂപ്പ്, സിഗ്മ ട്രാവെല്‍സ്, ഇമ്പാക്ട് ടാസ്, പ്രൈം ചോയ്‌സ് ഇന്‍ഷുറന്‍സ്, റെഡ് ചില്ലി റേസ്റ്റോറന്റ് പ്രസ്തുത പരിപാടിയുടെ സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിച്ചു. കൂടാതെ ഡാള്ളസിലെ സുമനസ്സുകളായ മറ്റു സ്‌പോണ്‍സര്‍മാരും ഇതില്‍ സഹകരിച്ചു.