പ്രേക്ഷകരെ ആവേശഭരിതരാക്കി അണ്ണാത്തെയുടെ മാസ് ടീസർ

By: 600007 On: Oct 15, 2021, 1:10 AM

രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്തിറക്കി. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നറാണ് അണ്ണാ ത്തെ.  സൂപ്പർസ്റ്റാറിന്റെ മാസ് ആക്‌ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്ന ടീസർ പ്രേക്ഷകരെ ആവേശ ഭരിതരാക്കിയിരിക്കുകയാണ്.
 
 
നയൻതായാണ് രജനിയുടെ നായിക. സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. സണ്‍ പിക്ചേഴ്‍സ് ആണ് നിര്‍മാണം. സംഗീത സംവിധാനം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം.
 
Content highlight: Annaatthe movie rajinikanth teaser