അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള ആണവ പരിശോധനകള്‍ക്ക് ഇറാന്‍ സമ്മതിച്ചുവെന്ന് ആവര്‍ത്തിച്ച് ട്രംപ്. അമേരിക്കയുടെ വാദം ഇറാന്‍ ഇന്നലെ തള്ളിയിരുന്നു. ഇസ്രയേല്‍ ആയുധങ്ങള്‍ക്കായി അമേരിക്കയെ ആശ്രയിക്കുന്നത് നിര്‍ത്തണമെന്നും സ്വന്തം ആയുധ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാന്‍ ആണവായുധ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറുമെന്ന് അമേരിക്ക കരുതുന്നുവെങ്കില്‍ അതവരുടെ നിഷ്‌ക്കളങ്കളതയാണെന്നും ഇറാന്റെ ഭീഷണിയെ ഒറ്റയ്ക്ക് നേരിടുമെന്നും ഇസ്രയേല്‍ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വീര്‍ വ്യക്തമാക്കി.