ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (STEFNA) യുടെ 2026-27 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2026 ജൂണ്‍ 28-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് എല്‍മോണ്ടിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വെച്ചു നടക്കും.
2026-27 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. വിശിഷ്ടാഥിതി ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.
വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തില്‍ ഗാനശുശ്രുഷക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങള്‍ നേതൃത്വം നല്‍കുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കുവാന്‍ താല്പര്യപ്പെടുന്നു.
റവ. ഫാ. ജോണ്‍ തോമസ് (പ്രസിഡന്റ്) റവ. ബിജു പി. സൈമണ്‍ (ക്ലര്‍ജി വൈസ് പ്രസിഡന്റ്) ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്റ് & പ്രോഗ്രാം കണ്‍വീനര്‍) ജോബി ജോര്‍ജ് (സെക്രട്ടറി) ജോണ്‍ താമരവേലില്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നു.