പി പി ചെറിയാന്‍
ഫിലാഡല്‍ഫിയ: സൗത്ത് ഫിലാഡല്‍ഫിയയില്‍ ഒരു വീട്ടിനുള്ളില്‍ മൂന്ന് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്ന ശേഷം പ്രതിയായ വൃദ്ധ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് ഫിലാഡല്‍ഫിയ പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5:30-ഓടെയാണ് സംഭവം. 67 വയസ്സുകാരിയായ ജാനിസ് പിക്കാനോ എന്ന സ്ത്രീയാണ് 18 വയസ്സുകാരിയായ ഏഞ്ചലീന പിക്കാനോയെയും , 55 വയസ്സുകാരിയായ ഡെനീസ് ഗ്രോട്ടിനിയെയും (Denise Grottini) വെടിവെച്ചുകൊന്നത്. ഇതിന് ശേഷം ഇവര്‍ സ്വയം വെടിവെക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
സംഭവസ്ഥലത്ത് വെച്ച് തന്നെ മൂവരും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.