അനശ്വരം മാമ്പിള്ളി
ഡാളസ്: മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും നയിക്കുന്ന ആകര്‍ഷമായ താരനിശ അമേരിക്കയില്‍ പര്യടനം നടത്തുന്നു. ഗാലക്‌സി എന്റര്‍ടൈന്‍മെന്റസ് ബാനറില്‍ സെപ്റ്റംബര്‍ 20 ന് പ്ലാനോ ഇവന്റ് സെന്ററില്‍ തുടക്കം കുറിച്ച് ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍ തുടങ്ങി അമേരിക്കയിലെ വിവിധ സിറ്റികളില്‍ ഈ ഷോ ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് ഗാലക്‌സി എന്റര്‍ടൈന്‍മെന്റസ് ടീം അംഗങ്ങളായ ബിജിലി ജോര്‍ജ്, ബാബുക്കുട്ടി സ്‌കറിയ, ടി.വി വര്‍ഗീസ്, തോമസ് കോശി, സനൂപ് എബ്രഹാം എന്നിവര്‍ അറിയിച്ചു.
മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ കൂടാതെ രമേശ് പിഷാരടി, ഉണ്ണി മേനോന്‍, സിതാര കൃഷ്ണകുമാര്‍,അഫ്‌സല്‍,സാനിയ ഐയ്യപ്പന്‍ തുടങ്ങി എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള വന്‍ താരനിര അണിനിരക്കുന്ന ഒരു ഗംഭീര ടീം ഈ ഷോയുടെ ഭാഗമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ ഷോ അമേരിക്ക കണ്ട മികച്ച ഷോയില്‍ ഒന്നായിരിക്കുമെന്ന് ഗാലക്‌സി എന്റര്‍ടൈന്‍മെന്റസ് അംഗങ്ങള്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഈ ഷോയിലെക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.
പാസ്റ്റര്‍ ഷിബു സാമൂവല്‍ ആശീര്‍വാദത്തോടെ പ്രസ്സ് ക്ലബ് ഭാരവാഹികളായ പി പി ചെറിയാന്‍, രാജു തരകന്‍,അനശ്വരം മാമ്പിള്ളി, ജോര്‍ജ് ഇട്ടൂപ്പ് (ലയണ്‍സ് ക്ലബ് ) നൈനാന്‍ മാത്യു (പ്രസിഡന്റ്, ഇന്ത്യ കല്‍ച്ചുറര്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ ), ജോജോ കോട്ടക്കല്‍ (ഡാളസ് മച്ചാന്‍ ), ജിജി പി സ്‌കറിയ (യൂത്ത് ഓഫ് ഡാളസ്) , എബി, വിന്നി തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്.