കാനഡയിൽ ആദ്യമായി ഒരു മലയാളി ചിത്രകാരനായ ചന്ദ്രശേഖരന്റെ ആർട് ഗാലറി എഡ്മൺറ്റണിൽ ഉത്ഘാടനം ചെയ്യുന്നു.

By: 600030 On: Oct 14, 2021, 6:38 AM


എഡ്മൺറ്റൺ : കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരനായ ചന്ദ്രശേഖരന്റെ ആർട്ട് ഗാലറി ആൽബെർട്ടയിലെ എഡ്മൺറ്റോണിൽ, ഒക്ടോബർ 16 ശനിയാഴ്ച വൈകീട്ട് നാലിന്  ഉത്ഘാടനംചെയ്യപ്പെടുന്നു. എഡ്മൺറ്റോൺ സൗത്ത് എം. എൽ. എ. ശ്രീ. തോമസ് ഡാംഗ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽആൽബെർട്ടായിലെ മലയാളീ സംഘടനയുടെ പ്രതിനിധികളുംകലാകാരന്മാരും പങ്കെടുക്കും.

അമ്പതു വര്ഷങ്ങളിലധികമായി ചിത്രകലയിൽപ്രവർത്തിക്കുന്ന ചൻസ് എന്ന തൂലിക നാമത്തിൽഅറിയപ്പെടുന്ന ശ്രീ ചന്ദ്രശേഖരൻ, മുപ്പത്തെട്ട് വര്ഷകാലംദേശാഭിമാനി യിലെ സ്റ്റാഫ് ആര്ടിസ്റ് ആയി ജോലി ചെയ്തു. ഇന്ത്യാ ടുഡെ , മാധ്യമം, കലാകൗമുദി, ജനശക്തി,വനിത, തുടങ്ങി കേരളത്തിലെ മുൻനിര   ആനുകാലികങ്ങളിൽ 1972 മുതൽ  പ്രവർത്തിച്ചിട്ടുള്ള ശ്രീ ചന്ദ്രശേഖരൻ, ഇപ്പോൾ മലയാളം വാരികയിലെ  (ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പ്) ചിത്രകാരനാണ്. കേരള ലളിതകലാ അക്കാദമിഎക്സിക്യൂട്ടീവ് മെമ്പർ, കേരള സാഹിത്യ അക്കാദമി മെമ്പർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചീട്ടുള്ള അദ്ദേഹത്തിന്റെചിത്രങ്ങളെക്കുറിച് എം എൻ വിജയനും, എം എം ബഷീറും, പി സുരേന്ദ്രനും  നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. കൂടാതെസോമൻകടലൂർ അദ്ദേഹത്തിൻ്റെ ചിത്രങ്ങളെകുറിച്ചു  ഗവേഷണം  നടത്തി ഡോക്ടറേറ്റ്  നേടിയിട്ടുണ്ട്.  കേരളത്തിൽ നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ചാൻസിന്റെ ചിത്രപ്രദർശനം 1989 ൽ അബുദാബിയിലും, 2014 ൽകാനഡയിലും വെച്ച് നടത്തിയിട്ടുണ്ട്. എഡ്മൺറ്റണിൽ മകളോടൊപ്പം താമസിക്കുന്ന ശ്രീ ചന്ദ്രശേഖരൻ, തന്റെ പഴയതും പുതിയതുമായ സൃഷ്ടികളെ ഈ ആര്ട്ട് ഗാലറിയിൽപ്രദര്ശിപ്പീച്ചിട്ടുണ്ട്.

 News Content: Art Gallery of artist Chandrashekaran by Dr.P.V.Baiju.