റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ബഹുമതി സമ്മാനിച്ചു.
പദ്മവിഭൂഷണ്‍ ജേതാക്കളായ ജസ്റ്റിസ് കെ ടി തോമസും പി നാരായണനും ബഹുമതി ഏറ്റുവാങ്ങി. മമ്മൂട്ടിക്കൊപ്പം പദ്മഭൂഷണ് അര്‍ഹനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗായിക അല്‍ക യാഗ്നിക്കിനും രാഷ്ട്രപതി ബഹുമതി സമ്മാനിച്ചു.