പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ ആരംഭിച്ച അമേരിക്ക ഇറാന്‍ ഒന്നാംവട്ട ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കടുത്ത വാക്‌പോരും നാടകീയതയും നിറഞ്ഞ ആദ്യഘട്ട പ്രതിനിധിതല ചര്‍ച്ച ഏകദേശം 80 മിനിറ്റോളം നീണ്ടുനിന്നു.
ചര്‍ച്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളിലൂടെ നടത്തിയ കടുത്ത പ്രസ്താവനകള്‍ വലിയ സംഘര്‍ഷത്തിന് കാരണമായി. ലെബനോണില്‍ ഹിസ്ബുല്ലയെ നിയന്ത്രിക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക ആക്രമണമുണ്ടാകുമെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നല്‍കി.
ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ സൈന്യം പിടിച്ചെടുക്കുമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി മുഴക്കി.