ജോണ്‍ മാത്യൂസ് ഡാലസില്‍ അന്തരിച്ചു

By: 600002 On: Jun 23, 2026, 10:42 AM



 

പി പി ചെറിയാന്‍ 

ഡാളസ്: ഡാലസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായന്‍ (മിസ്റ്റര്‍ ജോണ്‍ മാത്യൂസ് - 92) തിങ്കളാഴ്ച  പുലര്‍ച്ചെ അന്തരിച്ചു.

കഴിഞ്ഞ ശനിയാഴ്ച പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ബോധാവസ്ഥയില്‍ തന്നെ കുടുംബാംഗങ്ങളാല്‍ ചുറ്റപ്പെട്ട് പ്രാര്‍ത്ഥനാപൂര്‍വ്വം കഴിഞ്ഞ അദ്ദേഹം ഇന്ന് പുലര്‍ച്ചെയോടെ സമാധാനപരമായി നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു.
പത്‌നി: പരേതയായ ലീലമ്മ.
മക്കള്‍: ചാര്‍ലി, ജീ, സൂസി

തമ്പിച്ചായന്റെ വിയോഗത്തില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അനുശോചിച്ചു. സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.