യു.എസ്. പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് ട്രംപ് ഭരണകൂടം 75% വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

By: 600002 On: Jun 23, 2026, 10:35 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യു.എസ്. പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് ട്രംപ് ഭരണകൂടം 75% വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പ്  സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശപ്രകാരം, നിലവിലെ പേപ്പര്‍ അപേക്ഷാ ഫീസ് 760 ഡോളറില്‍ നിന്ന് 1,330 ഡോളറായി (570 ഡോളറിന്റെ വര്‍ദ്ധനവ്) ഉയരും.

അപ്പീല്‍ ബോര്‍ഡിന് മുന്നില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നതിനുള്ള ഫീസ് 830 ഡോളറില്‍ നിന്ന് 1,475 ഡോളറായും വര്‍ദ്ധിപ്പിക്കും. മിക്ക ഫീസ് ഇളവുകളും നിര്‍ത്തലാക്കുമെങ്കിലും, നിലവിലുള്ളതും മുന്‍കാലങ്ങളിലുള്ളതുമായ സായുധ സേനാ അംഗങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

അപേക്ഷകളുടെ പരിശോധന കൃത്യമായി നടത്തുന്നതിനാണ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം, കുറഞ്ഞത് 60 ദിവസങ്ങള്‍ക്കുള്ളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.