ആൽബെർട്ടയിൽ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി സ്കോളർഷിപ്പ് 

By: 600007 On: Oct 13, 2021, 10:17 PM

ആൽബെർട്ടയിൽ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) പഠിക്കുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിന് ആൽബെർട്ട ഗവണ്മെന്റ് സ്കോളർഷിപ്പ് നൽകുന്നു. 125,000 ഡോളർ ആണ് സ്കോളർഷിപ്പായി ഈ മേഖലയിൽ പഠിക്കുന്ന സ്ത്രീകൾക്ക് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 50 അപേക്ഷകർക്ക് പഠനത്തിനായി 2500 ഡോളർ വീതം ലഭിക്കും. ആൽബെർട്ടയിൽ താമസിക്കുന്ന കാനേഡിയൻ സിറ്റിസൺഷിപ്പ് അല്ലെങ്കിൽ പെർമനന്റ് റെസിഡൻസ് ഉള്ള ആൽബർട്ടയിലെ പോസ്റ്റ്-സെക്കൻഡറി ഇൻസ്റ്റിട്യൂഷനിൽ  ഫുൾ ടൈം അല്ലെങ്കിൽ പാർട്ട് ടൈം ആയി പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ്  സ്കോളർഷിപ്പിനായി അപേക്ഷിക്കുവാൻ അർഹതയുള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന അവസാന തീയതി ഡിസംബർ 31 ആണ്. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് സ്കോളർഷിപ്പിന്റെ മാനദണ്ഡങ്ങളും കൂടുതൽ വിവരങ്ങളും https://www.alberta.ca/women-in-stem-scholarship.aspx എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.