അമേരിക്കയില്‍ 11,460 കുപ്പി രക്തസമ്മര്‍ദ്ദ മരുന്ന് റീക്കോള്‍; രോഗികള്‍ക്ക് FDA ജാഗ്രതാ നിര്‍ദേശം

By: 600002 On: Jun 23, 2026, 9:26 AM

 

പ്രസാദ് തീയാടിക്കല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭക്ഷ്യ-മരുന്ന് നിയന്ത്രണ ഏജന്‍സിയായ FDA, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (High Blood Pressure) നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന Chlorthalidone 25 mg ഗുളികകളുടെ 11,460 കുപ്പികള്‍ രാജ്യവ്യാപകമായി റീക്കോള്‍ ചെയ്തതായി അറിയിച്ചു. മരുന്ന് ശരീരത്തില്‍ ആവശ്യമായ രീതിയില്‍ ലയിക്കാത്തതിനാല്‍ (failed dissolution specifications) അതിന്റെ ഫലപ്രാപ്തി കുറയാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

റീക്കോള്‍ ചെയ്ത മരുന്നുകള്‍ ഇന്ത്യയിലെ Inventia Healthcare Limited നിര്‍മ്മിച്ചതും അമേരിക്കയില്‍ Rising Pharma Holdings വിതരണം ചെയ്തതുമാണ്. ബാധിക്കപ്പെട്ട മരുന്നുകളുടെ കാലാവധി 2027 ഏപ്രില്‍ വരെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എഉഅ ഇതുവരെ റീക്കോളിന്റെ അപകടനില (risk classification) പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ ഡോക്ടറുടെയോ ഫാര്‍മസിസ്റ്റിന്റെയോ നിര്‍ദേശം കൂടാതെ മരുന്ന് പെട്ടെന്ന് നിര്‍ത്തരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും ശരീരത്തിലെ അധിക ദ്രാവക ശേഖരണം കുറയ്ക്കുന്നതിനുമാണ് Chlorthalidone സാധാരണയായി ഉപയോഗിക്കുന്നത്. മരുന്ന് കൈവശമുള്ളവര്‍ കുപ്പിയിലെ ലോട്ട് നമ്പറും കാലാവധി തീയതിയും പരിശോധിച്ച് ഫാര്‍മസിയുമായി ബന്ധപ്പെടണമെന്ന് FDA നിര്‍ദേശിക്കുന്നു.