കേരളത്തില്‍ പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം 

By: 600002 On: Jun 22, 2026, 3:03 PM

 

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് പകര്‍ച്ച പനിമൂലം 13189 പേരാണ് ഇന്ന് ചികിത്സ തേടിയത്. കഴിഞ്ഞദിവസം ഉണ്ടായ 8 മരണം അമീബിക് മസ്തിഷ്‌ക ജ്വരം, എലിപ്പനി, ഡെങ്കിപനി ബാധിച്ചെന്നും സ്ഥിരീകരണം. 

ഡെങ്കി- 56, ചിക്കന്‍ പോക്‌സ്  88, ഷിഗെല്ല  10, എലിപ്പനി -7, മലേറിയ  2, മഞ്ഞപ്പിത്തം -25 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് 140 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.