ഉത്തര്‍പ്രദേശ് ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തത്തില്‍ 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. കെട്ടിടത്തില്‍ ഗെയിമിങ് സെന്ററും പ്രവര്‍ത്തിച്ചിരുന്നു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അനിമേഷന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. 20നും -24നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും.
ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല