യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

By: 600002 On: Jun 22, 2026, 2:55 PM

 

 

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയര്‍ സ്റ്റാര്‍മര്‍ എക്സില്‍ കുറിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാര്‍മര്‍ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

യുകെ പാര്‍ലമെന്റിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു.തന്റെ തീരുമാനം ചാള്‍സ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും കിയര്‍ സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് അറിയിച്ചു. 

സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയില്‍ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയര്‍ന്നതിനും പിന്നാലെ സ്റ്റാര്‍മര്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.