കാനഡ-യു.എസ്.ബോർഡർ സന്ദർശകർക്കായി തുറക്കുന്നു

By: 600007 On: Oct 13, 2021, 7:47 PM

 

പൂർണ്ണമായും കോവിഡ് വാക്‌സിൻ എടുത്ത കാനഡ, മെക്സിക്കോ എന്നിവടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് നവംബർ മുതൽ ലാൻഡ് ബോർഡർ വഴി പ്രവേശിക്കാമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഏതൊക്ക വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശിക്കുവാൻ സാധിക്കുക എന്നതിന് പറ്റിയുള്ള വിവരങ്ങൾ ഇത് വരെ ലഭ്യമല്ല.  കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മുതൽ കാനഡയിൽ നിന്നുള്ള അനിവാര്യമല്ലാത്ത യാത്രക്കാർക്ക് യു.എസ്  പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച അമേരിക്കക്കാർക്ക് ഓഗസ്റ്റ് 9 മുതൽ കാനഡയിൽ പ്രവേശിക്കുവാൻ അനുമതി കാനഡ സർക്കാർ നൽകിയിരുന്നു.  

Also Read : ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകൾ എടുത്തവർക്ക് യുഎസ്സിൽ പ്രവേശിക്കാം